Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsKeralaNews

സംസ്ഥാനത്തെ കോവിഡ്​ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കോവിഡ് വാക്സീൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് അഭ്യർഥിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ; അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങൾ

എങ്കിൽ മാത്രമേ 45 വയസ്സിനു മുകളിൽ ഉള്ളവർക്കു വാക്സീൻ വിതരണം ചെയ്യാൻ കഴിയൂ. ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ ഇക്കാര്യം താൻ ഉന്നയിച്ചതായി ഗവർണർ മറുപടി നൽകി. ആരോഗ്യ മന്ത്രാലയവുമായും കേന്ദ്ര സർക്കാരുമായും ബന്ധപ്പെട്ടു കൂടുതൽ വാക്സീൻ കേരളത്തിൽ എത്തിക്കാമെന്നു ഗവർണർ ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ചെന്നിത്തല അറിയിച്ചു.

വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ തുടരണമെന്നു ഗവർണറോട് ആവശ്യപ്പെട്ടു. വാക്സീൻ പൊതുവിപണിയിലും ലഭ്യമാക്കണം. ജനങ്ങളെ ദുരിതത്തിലാക്കുന്ന സംസ്ഥാനതല ലോക്ഡൗൺ ആവശ്യമില്ല. കടകൾക്കു സമയപരിധി നിശ്ചയിക്കുന്നതിനു പകരം ടോക്കൺ സമ്പ്രദായത്തിലൂടെ തിരക്കു നിയന്ത്രിക്കണം. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് അഡ്മിഷൻ പ്രോട്ടോക്കോൾ ഉണ്ടാക്കണം –ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button