കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ‘ഫോം ജി’ സമര്‍പ്പിച്ച് സ്വകാര്യ ബസുകള്‍ ഷെഡില്‍ കയറ്റാന്‍ നീക്കം.
Read Also : വാഹനം നിര്‍ത്തി രേഖകൾ പരിശോധിക്കുന്ന നടപടി നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്
ജില്ലയില്‍ 45 ശതമാനം സ്വകാര്യ ബസുകള്‍ ഇതിനകം സര്‍വിസ് നിര്‍ത്തിവെച്ചതായാണ് കണക്ക്. ഫോറം ജി സമര്‍പ്പിച്ചാല്‍ ഉപയോഗിക്കാത്ത ബസിന് നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ ബസ് നിര്‍ത്തിയിടുന്നതാണ് മെച്ചമെന്നാണ് സ്വകാര്യബസ് ഉടമകള്‍ പറയുന്നത്. അതേസമയം, നികുതിയിളവിലാണ് ബസുകള്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. മേയ് മാസത്തില്‍ ഈ ഇളവ് അവസാനിക്കും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ബസുകള്‍ക്ക് നികുതിയില്ല. വാഹനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി ടെസ്റ്റ് ബ്രേക്ക് എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പോലും സര്‍വിസ് മുതലാവുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നാലെ നിന്ന് യാത്ര അനുവദിക്കുന്നില്ലെന്ന് വന്നതാണ് കൂടുതല്‍ പ്രതിസന്ധിക്ക് കാരണം.
Post Your Comments