COVID 19KeralaLatest NewsNews

വാഹനം നിര്‍ത്തി രേഖകൾ പരിശോധിക്കുന്ന നടപടി നിര്‍ത്തിവെച്ച്‌​ മോ​ട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : കോവിഡ്​ തീവ്രത നിലനില്‍ക്കുന്നതിനാല്‍ വാഹനം നിര്‍ത്തി രേഖ പരിശോധിക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌​ മോ​ട്ടോര്‍ വാഹന വകുപ്പ്​.

Read Also : കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ വൻതിരക്ക്

വാഹനങ്ങളുടെ നിയമ ലംഘനമുള്‍പ്പെടെയുള്ളവ കാമറയില്‍ പകര്‍ത്തി പിഴ ചുമത്താനാണ്​ തീരുമാനമെന്ന്​ എന്‍ഫോഴ്​സ്​മന്റ് ആര്‍.ടി.ഒ അനന്തകൃഷ്​ണന്‍ പറഞ്ഞു. ​കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും യാത്ര തടസ്സമുണ്ടാകുന്ന രീതിയില്‍ വാഹനം പാര്‍ക്ക്​ ചെയ്​താല്‍ കേസ്​ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹന നിയമലംഘനങ്ങള്‍ക്കൊപ്പം കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള യാത്രകളും പരിശോധിക്കാന്‍ ഉദ്യോഗസ്​ഥര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.​

shortlink

Related Articles

Post Your Comments

Related Articles


Back to top button