ന്യൂഡൽഹി: കോവിഡ് ബാധിതനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിയ്ക്കായി ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍മോഹന്‍ജി പെട്ടെന്ന് തന്നെ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും മോദി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുമേല്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞത്. എന്നാൽ രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ 88 വയസുകാരനായ സിംഗിനെ ഉടനടി ഡൽഹി എയിമിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇന്നലെ മന്‍മോഹന്‍ സിംഗ് അഞ്ച് നിര്‍ദ്ദേശങ്ങള്‍ കത്ത് മുഖാന്തിരം അറിയിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളായിരുന്നു കത്തില്‍ മുഖ്യമായും ഉണ്ടായിരുന്നത്.
അതേസമയം രാജ്യത്ത് അതിവേഗത്തിലാണ് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്ക് 2.73 ലക്ഷം ആണ്. 1,619 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 3.15 കോടി രോഗികളുമായി അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതും ഇന്ത്യയിലാണ്.
Post Your Comments