കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം പുനലൂരിലാണ് സംഭവം. മുരുകൻകോവിൽ സന്തോഷ് ഭവനിൽ സനിൽ ആണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു.
Read Also: 15 ആനകളെ പൂരത്തിന് എഴുന്നള്ളിക്കും; നിലപാടിൽ നിന്നും മാറാതെ പാറമേക്കാവ് ദേവസ്വം
സുഹൃത്തായ സുരേഷ് ആണ് സനിലിനെ വെട്ടിയതെന്നാണ് വിവരം. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സനിലിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
Post Your Comments