തിരുവനന്തപുരം: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര സുന്ദര വിലാസത്തിൽ രാജ്മോഹൻ എന്നയാളിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: ഇന്ത്യ വാക്സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി
വിഴിഞ്ഞം-പൂവാർ- തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ അനിൽ കുമാറിനാണ് മർദ്ദനമേറ്റത്. യാത്രക്കാരനായ പ്രതി ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് കൊടുത്തിരുന്നത്. ചില്ലറയില്ലാത്തതിനാൽ ബാക്കി തുക പിന്നെ നൽകാമെന്ന് കണ്ടക്ടർ ഇയാളോട് പറഞ്ഞു. എന്നാൽ ഇത് കേട്ട് ദേഷ്യം വന്ന ഇയാൾ കണ്ടക്ടറുമായി വഴക്കിടുകയും അദ്ദേഹത്തിന്റെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം
Post Your Comments