മുംബൈ : കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമാണു വേണ്ടത്. കേരളത്തിനു പുറമേ ഡല്‍ഹി, ഗുജറാത്ത്, ഗോവ, രാജസ്ഥാന്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണം.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മഹാരാഷ്ട്രയില്‍ വന്നിറങ്ങുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കും.
Post Your Comments