റാഞ്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് ഒരാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ 29വരെയാണ് ലോക്ക് ഡൗൺ. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരാധാനലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. കോവിഡ് രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകളും കോളജുകളുമെല്ലാം അടച്ചു.പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെച്ചിരുന്നു.
Read Also : അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ അനുജൻ ജ്യേഷ്ഠന്റെ മൃതദേഹം കുഴിച്ചിട്ടു; കൊല്ലത്ത് ദൃശ്യം മോഡൽ കൊലപാതകം
കഴിഞ്ഞ മണിക്കൂറുകളില്‍ സംസ്ഥാനത്ത് 14,552 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 97 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും ആറ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ വാരാന്ത്യലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിട്ടുണ്ട്
Post Your Comments