Latest NewsFootballNewsSports

ഫാൻസ്‌ ഇല്ലാത്ത ഫുട്ബോൾ ഒന്നുമല്ല: റാഷ്‌ഫോർഡ്

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ്. ട്വിറ്ററിൽ മാറ്റ് ബുസ്ബിയുടെ വാക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു റാഷ്‌ഫോർഡ് തന്റെ പ്രതികരണം അറിയിച്ചത്. ഫാൻസ്‌ ഇല്ലാത്ത ഫുട്ബോൾ ഒന്നുമല്ലെന്നാണ് ബുസ്ബി ട്വിറ്ററിൽ കുറിച്ചത്. ഈ വാക്കുകളാണ് റാഷ്‌ഫോർഡ് പങ്കുവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനാണ് ബുസ്ബി.

ആരാധകർ മുഴുവനായും സൂപ്പർ ലീഗ് നീക്കത്തെ എതിർക്കുന്ന സാഹചര്യത്തിലാണ് റാഷ്‌ഫോർഡിന്റെ പ്രതികരണം. ഒരു മണിക്കൂറിനകം റാഷ്‌ഫോർഡിന്റെ പ്രതികരണം ട്വിറ്ററിൽ അര ലക്ഷത്തിലധികം റീട്വീറ്റുകൾ നേടി. നേരത്തെ പല വിഷയങ്ങളിലും ജനങ്ങളുടെ പക്ഷം പിടിച്ച് പ്രതികരിച്ചിട്ടില്ല താരമാണ് റാഷ്‌ഫോർഡ്. റാഷ്‌ഫോർഡ് മാത്രമല്ല ബ്രൂണൊ ഫെർണാണ്ടസും നേരത്തെ സൂപ്പർ ലീഗിനെതിരെ പ്രതികരണം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button