
ഇടുക്കി: ആട്ടിൻകൂട്ടിൽ ചാരായം സൂക്ഷിച്ചയാൾ അറസ്റ്റിൽ. മുതിരപ്പുഴ കരയിൽ കിഴക്കേടത്ത് വീട്ടിൽ ഏലിയാസ് ആണ് അറസ്റ്റിലായത്. അടിമാലിയിലാണ് സംഭവം.
35 ലിറ്റർ ചാരായമാണ് ഏലിയാസിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. ലിറ്ററിന് 700 രൂപയെന്ന നിരക്കിൽ ഇയാൾ ചാരായം വിറ്റിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഏലിയാസിനെ റിമാൻഡ് ചെയ്തു.
Post Your Comments