KeralaLatest NewsNews

അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ അനുജൻ ജ്യേഷ്ഠന്റെ മൃതദേഹം കുഴിച്ചിട്ടു; കൊല്ലത്ത് ദൃശ്യം മോഡൽ കൊലപാതകം

രണ്ടര വർഷത്തിന് ശേഷമാണ് കൊലപാതകം നടന്ന വിവരം പുറംലോകം അറിയുന്നത്

കൊല്ലം: ഏരൂരിൽ ദൃശ്യം മോഡൽ കൊലപാതകം. ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തിയ ശേഷം അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. രണ്ടര വർഷത്തിന് ശേഷമാണ് കൊലപാതകം നടന്ന വിവരം പുറംലോകം അറിയുന്നത്.

Also Read: ‘സ്വന്തം ജീവൻ നോക്കിയില്ല, അവനെ രക്ഷിക്കണമെന്ന് തോന്നി’; പ്രതികരണവുമായി കുഞ്ഞിനെ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ

ഏരൂർ സ്വദേശിയായ 44കാരൻ ഷാജി പീറ്റർ എന്നയാളെയാണ് അനുജൻ സജിൻ പീറ്റർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018ലെ ഓണക്കാലത്തായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം സജിൻ പീറ്ററും അമ്മയും ചേർന്ന് ഷാജിയുടെ മൃതദേഹം രഹസ്യമായി കുഴിച്ച് മൂടുകയായിരുന്നു. ഷാജി പീറ്റർ കൊല്ലപ്പെട്ട വിവരം ഇവർ ഇക്കാലമത്രയും രഹസ്യമായി സൂക്ഷിച്ചു.

ഷാജിയെ അന്വേഷിച്ച് എത്തുന്നവരോട് അദ്ദേഹം മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് സജിൻ പീറ്ററും കുടുംബവും ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഷാജിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതിരുന്നതോടെ സംശയം ഏകദേശം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

അവിവാഹിതനായ ഷാജി പീറ്റർ വീട്ടിൽ നിന്ന് അകന്നുകഴിയുകയായിരുന്നു. 2018ലെ ഓണക്കാലത്താണ് ഇയാൾ മടങ്ങിയെത്തിയത്. ഇതിനിടെ സജിൻ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടർന്നുണ്ടായ തർക്കത്തിൽ സജിൻ പീറ്റർ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്തുള്ള പറമ്പിൽ ഷാജിയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.സംഭവത്തിൽ സജിൻ പീറ്റർ, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button