പുനലൂര്‍: മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ചെമ്മന്തൂര്‍ മുരുകന് കോവില്‍ സന്തോഷ് ഭവനില്‍ ചാക്കോ എന്നറിയപ്പെടുന്ന സനിലാണ് (39) കൊല്ലപ്പെട്ടത്. സുഹൃത്തും മരംവെട്ട് തൊഴിലാളിയുമായ ചെമ്മന്തൂര്‍ പകിടിയില്‍ നിന്ന് അംബിക ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേഷിനെ (45) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്ര ഭൂമി രവി പിള്ളയ്ക്ക് നല്കാന് സര്‍ക്കാര്‍ നീക്കം
മദ്യലഹരിയിലായിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി 7.30ഓടെ കൊല്ലം – തിരുമംഗലം ദേശീയപാതയില്‍ ചെമ്മന്തൂര്‍ ജംഗ്ഷനില്‍ നിന്ന് നരിക്കല്ലിലേക്ക് പോകുന്ന റോഡിലാണ് സംഭവം. മദ്യലഹരിയില്‍ ഇരുവരും രാവിലെ മുതല്‍ വഴക്കിട്ടിരുന്നു. നാട്ടുകാരാണ് പിടിച്ചുമാറ്റിയത്.
വൈകിട്ട് റോഡില്‍ വച്ച് വീണ്ടും വഴക്കുണ്ടായി. ലോഡ്ജിലെത്തി വെട്ടുകത്തിയുമായി തിരികെയെത്തിയാണ് കൊലപാതകം നടത്തിയത്. കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ് റോഡില്‍ വീണ സനിലിനെ പുനലൂര്‍ പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments