News

മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ ‘തെരഞ്ഞെടുപ്പ് താരനിശ’; ഡോ.അഷീലിനെതിരെ രാഹുൽ മാങ്കൂട്ടത്തി​ൽ

സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അഷീൽ മുഹമ്മദിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം മാറ്റിവയ്ക്കണമെന്ന അഷീലിന്റെ നിലപാടിനെ പിന്തുണച്ചും എന്നാൽ മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിലടക്കം അഷീൽ സ്വീകരിച്ച മൗനത്തിനെതിരെയുമാണ് രാഹുല്‍ മാങ്കുട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിമർശനം ഉന്നയിച്ചത്. പൂരം വേണ്ടെന്നു പറയാൻ കാണിച്ച ധൈര്യം പോലെതന്നെ മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ ‘തെരഞ്ഞെടുപ്പ് താരനിശ’ എന്ന് ‘ഉറപ്പിച്ച്’ പറയുവാൻ താങ്കൾക്ക് ‘ഉറപ്പില്ലാതെ ‘ പോയത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം………………….

ശ്രീ അശീൽ,

കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകൾ കലർന്ന തൃശൂർ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്.

Read Also  : ‘കൈവിട്ട കളിയാണിത്, ഭയമാകുന്നുണ്ട്’; തൃശൂർ പൂരം നടത്തുന്നതിനെതിരെ ശാരദക്കുട്ടി

എന്നാൽ എൻ്റെ മനസിൽ തോന്നിയ മറ്റ് ചില സംശയങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ” ക്വാറൻ്റൈനിൽ” ആയതു കൊണ്ടാണോ? മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ “തെരഞ്ഞെടുപ്പ് താരനിശ ” എന്ന് ‘ഉറപ്പിച്ച് ‘ പറയുവാൻ താങ്കൾക്ക് ‘ഉറപ്പില്ലാതെ ‘ പോയത് എന്തുകൊണ്ടാണ്?

Read Also  :  ‘മന്‍മോഹന്‍റെ കത്തിൽ ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ച മുന്നേ തന്നെ നടപ്പിലാക്കിയത്’ കേന്ദ്ര ആരോ​ഗ്യമന്ത്രി

“പ്രത്യേക കോവിഡ് വിമാനമെന്ന” ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാൻ ശ്രമിച്ച താങ്കൾക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവർക്കും, ഗൺമാനുമൊപ്പം പോകാതിരിക്കുവാൻ, മിനിമം ‘പ്രത്യേക കോവിഡ് ഇന്നോവ’ എന്ന ആശയം മുന്നോട്ട് വെക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ വീഴ്ച്ചകൾ ചൂണ്ടി കാണിക്കാതിരിക്കുവാൻ താങ്കളുടെ പേര് തടസ്സമായയെങ്കിൽ, ഡോ. അശീൽ അത് ഡോ അശ്ലീലമായി… കേരളം കോവിഡ് വ്യാപനത്തിൻ്റെ പിടിയിൽ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോൾ ലംഘനങ്ങൾ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവർ കേരളത്തിൻ്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാൻ പിടിക്കുന്ന അനാരോഗ്യമാണ് എന്ന്  പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്

https://www.facebook.com/rahulbrmamkootathil/posts/820278275244478

shortlink

Related Articles

Post Your Comments

Related Articles


Back to top button