തൃശൂര്‍: തൃശൂര്‍ പൂരം നടത്താനുള്ള ദേവസ്വം വകുപ്പിൻ്റെ തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്. ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. ‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട്.
Post Your Comments