Latest NewsNewsInternational

വാട്സാപ്പ് ചുവന്ന നിറത്തിലാക്കാം എന്ന സന്ദേശത്തിന് പിന്നിൽ എന്ത്? ലിങ്ക് ക്ലിക്ക് ചെയ്താൽ ഡാറ്റകൾ നഷ്ടപ്പെടുമോ?

ലണ്ടന്‍: നിങ്ങളുടെ വാട്​സാപ്​ നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്​ദാനം ചെയ്യുന്ന ​സന്ദേശം ലഭിച്ചിട്ടുണ്ടോ? ഡൗണ്‍ലോഡ്​ ചെയ്യാനാവശ്യപ്പെട്ട്​ പ്രത്യേക ലിങ്കും ചേര്‍ത്തുള്ള സന്ദേശം കണ്ട്​ വീഴുംമുമ്ബ്​ ജാഗ്രതെ. ഇവ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും​. നിര്‍ണായകമായ ഫോണ്‍ വിവരങ്ങള്‍ കൊണ്ടുപോകുന്നതിനൊപ്പം വാട്​സാപ്​ ഉപയോഗിക്കാനാവാതെ വരാമെന്നും വിദഗ്​ധര്‍ പറയുന്നു. ‘വാട്​സാപ്​ പിങ്ക്​’ എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തി തുടങ്ങിയതോടെയാണ്​ പുതിയ വൈറസിനെ കുറിച്ച മുന്നറിയിപ്പ്​.
ലഭിക്കുന്നവര്‍ പലരും സ്വന്തമായി ഡൗ​ണ്‍ലോഡ്​ ചെയ്യുന്നതിന്​ പുറമെ മറ്റുള്ളവര്‍ക്ക്​ ഫോര്‍വേഡ്​ ചെയ്യുന്നുമുണ്ട്​.

Also Read:അനുനയ നീക്കവുമായി സിപിഎം; ജി സുധാകരനെതിരായ പരാതിയിൽ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു

ഗൂഗ്​ളിന്‍റെയും ആപ്​ളിന്‍റെയും ഔദ്യോഗിക സ്​റ്റോറുകളില്‍ ലഭ്യമായ​തൊ​ഴികെ ഒരു മൊബൈല്‍ ആപും എ.പി.കെയും ഡൗണ്‍ലോഡ്​ ചെയ്യരുതെന്നും സൈബര്‍ രഹസ്യാന്വേഷണ സ്​ഥാപനമായ വൊയേജര്‍ ഇന്‍ഫോസെക്​ ഡയറക്​ടര്‍ ജിറ്റെന്‍ ജെയ്​ന്‍ മുന്നറിയിപ്പ്​ നല്‍കുന്നു.
ഫോണ്‍ വിവരങ്ങള്‍, എസ്​.എം.എസുകള്‍, കോണ്‍ടാക്​റ്റുകള്‍ എന്നിവ ഇത്തരം ആപുകള്‍ വഴി ചോരും. കീബോര്‍ഡ്​ ഉപയോഗിച്ചുള്ള വൈറസുകളെങ്കില്‍ നാം അടിക്കുന്നതെന്തും യഥാസമയം ഓണ്‍ലൈനായി പുറത്തെത്തും. ബാങ്കിങ്​ പാസ്​വേഡുകള്‍ വരെ ​പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button