ന്യൂഡല്‍ഹി: വലിയൊരു പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനിടയിലും രാഷ്ട്രീയം കലർത്തി പ്രതിരോധ പ്രവർത്തനങ്ങളെ വില കുറച്ചു കാട്ടാൻ ശ്രമിക്കുകയാണ് പലരും. ഈ
സാഹചര്യത്തെ കണക്കിലെടുത്തു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 18 മുതല്‍ 19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും എന്‍സിപിയുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഗോയലിന്റെ വാക്കുകള്‍. രാജ്യത്തെ കൊവിഡ് വ്യാപനം കൂടിയ 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ യോഗത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള വഴി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments