Latest NewsKeralaNattuvarthaNews

വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി വെന്തുമരിച്ചു; തീ പടർന്നത് സുമ കിടന്ന മുറിയിൽ നിന്നും

അപകടം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

പാലക്കാട്: പാലക്കാട് മുതലമടയില്‍ വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി മരിച്ചു. മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ മകൾ സുമയാണ് തീ പൊള്ളലേറ്റ് മരിച്ചത്. അപകടം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. തീ പിടുത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. കൃഷ്ണന്റെ വീടിനുള്ളില്‍ നിന്നും തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ഓടി എത്തിയെങ്കിലും വീടിനുള്ളില്‍ ഉണ്ടായിരുന്ന സുമയെ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ആരും വീട്ടിലുണ്ടായിരുന്നില്ല. കൃഷ്ണൻ സമീപത്തെ വീട്ടിൽ പണിക്ക് പോയതായിരുന്നു, അമ്മ രുഗ്മിണി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും പോയി. സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് പണിസ്ഥലത്ത് നിന്നും കൃഷ്ണൻ ഓടിയെത്തിയെങ്കിലും മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല.

Also Read:കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അയഞ്ഞു; സമരക്കാർ തമ്പടിച്ചിരുന്ന ഗാസിപൂർ അതിർത്തി തുറന്നു

സുമയുടെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. സുമ കിടന്നിരുന്ന മുറിയുടെ മേല്‍ ഭാഗം അടര്‍ന്നു വീണിരുന്നു. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുമ കിടന്നിരുന്ന മുറിയില്‍ നിന്നുമാണ് തീ പിടുത്തം ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ട് ഉണ്ട്. ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.

സുമയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button