KeralaLatest NewsNews

കോവിഡ് പ്രതിരോധം ഊർജിതകമാക്കാൻ വാർഡ് തലത്തിൽ അധ്യാപകരും

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ അധ്യാപകരെ നിയോഗിച്ചു. വാർഡ്തല ദ്രുതകർമ സേനയുടെ ഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. കോർപ്പറേഷന്റെ ഒരു ഡിവിഷനിൽ അഞ്ചു പേർ, ഒരു മുനിസിപ്പൽ ഡിവിഷനിൽ രണ്ടു പേർ, ഗ്രാമ പഞ്ചായത്ത് വാർഡിൽ ഒരാൾ എന്നിങ്ങനെയാണ് അധ്യാപകരെ നിയോഗിച്ചിരിക്കുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 4513 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 17432 പേർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെടുന്ന അധ്യാപകർ ബന്ധപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമായിട്ടാകും പ്രവർത്തിക്കുക. ഓരോ ദിവസത്തെയും പട്ടിക പ്രകാരമുള്ള കോവിഡ് രോഗികളുടെ വിവര ശേഖരണം നടത്തുക, കോവിഡ് പോസിറ്റിവാകുന്നവരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുക, കോവിഡ് സ്ഥിരീകരിക്കുന്നവർ ഹോം ഐസൊലേഷൻ, സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സയിലുണ്ടെന്ന് ഉറപ്പാക്കാൻ റാപ്പിഡ് റെസ്പോൺസ് ടീമിനെ സഹായിക്കുക, കോവിഡ് പോസ്റ്റിവായവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ സമ്പർക്കത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ ക്വാറന്റീനിലാണെന്ന് ഉറപ്പാക്കുന്നതിനു സഹായിക്കുക, രോഗികളുമായും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുമായും ഫോണിൽ ബന്ധപ്പെട്ട് ചികിത്സയും പരിശോധനയും ആവശ്യമുള്ളവരുടെ വിവരവും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സംബന്ധിച്ചും റാപ്പിഡ് റെസ്പോൺസ് ടീമിനെ അറിയിക്കുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ.

Read Also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം

ഓരോ വാർഡിലും അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button