കോവിഡ് വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുംഭ മേളയും തൃശ്ശൂർ പൂരവുമൊക്കെ പോലെയുള്ള പൊതുപരിപാടികൾ നടത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സംവിധായകൻ ഡോ ബിജു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
”ഇലക്ഷൻ മാമാങ്കം കഴിഞ്ഞു…ഇനി….അവിടെ കുംഭ മേള…ഇവിടെ തൃശൂർ പൂരം….എന്തു മനോഹരമായ നാട്….ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ…കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം” എന്നാണ് ഫേസ്ബുക്കിൽ ബിജു എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടി പാര്‍വതി തിരുവോത്ത്, ഹരീഷ് പേരടി തുടങ്ങിയ ചില താരങ്ങൾ സിനിമാ മേഖലയിൽ നിന്നും ഇതിനെതിരെ പ്രതികരിച്ചിരുന്നു.
ഇലക്ഷൻ മാമാങ്കം കഴിഞ്ഞു…
ഇനി….
അവിടെ കുംഭ മേള…
ഇവിടെ തൃശൂർ പൂരം….
എന്തു മനോഹരമായ നാട്….
ഏതു നൂറ്റാണ്ടിലാണാവോ ഈ…Posted by Dr.Biju on Saturday, 17 April 2021
Post Your Comments