Latest NewsNewsIndia

കണ്ടെയ്ന്‍മെന്‍റ്​ സോണുകള്‍ മാത്രം, ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡൽഹി : രാജ്യവ്യാപക​ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചെറിയ കണ്ടെയ്​​ൻമെന്‍റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രി ​നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്ത​ര മന്ത്രി അമിത്​ ഷായും സംസ്​ഥാനങ്ങളിലെ കോവിഡ്​ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്​സിജൻ ക്ഷാമം ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടിട്ടു​​ണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യവ്യാപക ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ്​ വ്യാപനം ചെറുക്കാൻ ചെറിയ കണ്ടെയ്ൻമെന്‍റ്​ സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ‘ടെലിഫോണിലുടെ ബിസിനസ്​/ചേംബർ നേതാക്കളുമായി സംസാരിച്ചു. ഇൻഡസ്​ട്രി/ അസോസിയേഷൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്​തു. കേവിഡ്​ മാനേജ്​മെന്‍റിനാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നൽകുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്​ഥാനങ്ങളുമായി ഒന്നിച്ച്​ പ്രവർത്തിക്കും’ -ധനമന്ത്രി ട്വീറ്റ് ചെയ്തു.

Read Also  :  മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദപ്രകടനങ്ങൾ വേണ്ട; വൈറലായി ഡോക്ടർ അഷീലിൻ്റെ കുറിപ്പ്

അതേസമയം, രാജ്യത്ത്​ 2.73 ലക്ഷം പേർക്കാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്​. 16189 മരണമാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ സ്​ഥിരീകരിച്ചത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button