കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അയവില്ലാതെ കോവിഡ് വ്യാപനം. ജില്ലയിൽ ഇന്ന് 2022 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 1998 പേർക്കാണ് രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഒരാൾക്ക് കോവിഡ് പോസിറ്റീവായി. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 689 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവർത്തകരും പോസിറ്റീവായിട്ടുണ്ട്. 9,271 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 481 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
22.67 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,676 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളിൽ ചികിത്സയിലുള്ളത് 11,738 പേരാണ്. മറ്റു ജില്ലകളിൽ 54 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. പുതുതായി വന്ന 3,481 പേർ ഉൾപ്പെടെ ജില്ലയിൽ 32,288 പേർ നിരീക്ഷണത്തിലുണ്ട്. 3,69,449 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 178 പേർ ഉൾപ്പെടെ 1099 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.
Post Your Comments