Latest NewsNewsIndia

ബംഗാളിലെ റാലികൾ റദ്ദാക്കിയെന്ന് രാഹുൽ; മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി രക്ഷപ്പെടുന്ന കപ്പിത്താനെന്ന് കേന്ദ്രമന്ത്രി

രോഗം പടരുന്നത് തടയാൻ ആവശ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ബംഗാളിലെ റാലികളിൽ നിന്നും രാഹുൽ പിന്മാറാൻ കാരണം പരാജയം മുന്നിൽ കണ്ടതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയതായി രാഹുൽ അറിയിച്ചത്.

Also Read: അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട; 3000 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി

മുങ്ങുന്ന കപ്പലിൽ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന കപ്പിത്താന്റെ രീതിയാണ് ബംഗാളിലെ പ്രചാരണങ്ങൾ റദ്ദാക്കുന്നതിലൂടെ രാഹുൽ ചെയ്തതെന്ന് കേന്ദ്രമന്ത്രി കൊൽക്കത്തയിൽ പറഞ്ഞു. കോവിഡിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് പല കാര്യങ്ങളും പറയുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചപ്പോൾ മമത ബാനർജി പങ്കെടുത്തോയെന്ന് അദ്ദേഹം ചോദിച്ചു.

ബീഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് കോവിഡ് കാലത്ത് തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന ഭരണഘടനപരമായ പ്രവർത്തനമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്നും രോഗം പടരുന്നത് തടയാൻ ആവശ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button