
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് പന്ത്രണ്ട് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,890 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,399 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു.
എന്നാൽ അതേസമയം ഒമാനില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 181,430 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1346 പേര്‍ക്ക് രോഗം ഭേദമായി. 161,670 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ ഒരു ദിവസം 107 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 265 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
Post Your Comments