Latest NewsNewsIndia

കോവിഡ് രോഗികൾക്ക് കേരളം ഓക്‌സിജൻ നൽകി സഹായിച്ചു; കെ കെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി

പനാജി: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണ. കോവിഡ് രോഗികൾക്ക് കേരളം ഓക്‌സിജൻ നൽകി സഹായിച്ചതിനാണ് അദ്ദേഹം കെ കെ ശൈലജയ്ക്ക് നന്ദി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് 20,000 ലിറ്റർ ലിക്വിഡ് ഓക്‌സിജൻ നൽകി സഹായിച്ചതിന് കേരളാ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് നന്ദി അറിയിക്കുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് നൽകിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങൾ കടപ്പെട്ടവരാണ് – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: കുതിച്ചുയർന്ന് സ്വർണ്ണവില; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button