ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ പെരുപ്പം ഓക്‌സിജന്റെ ആവശ്യം വര്‍ധിപ്പിച്ചതോടെ സിലിണ്ടറുകള്‍ വേഗത്തിലെത്തിക്കാന്‍ ഓക്‌സിജന്‍ എക്‌സ്‌പ്രസ് ട്രെയിനുമായി റെയില്‍വേ. വലിയതോതിലും വന്‍ വേഗത്തിലും ഓക്‌സിജന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
സിലിണ്ടറുകള്‍ക്കു പുറമേ ലിക്വിഡ് ഓക്‌സിജന്‍ വിതരണവും വേഗത്തിലാക്കാന്‍ ഓക്‌സിജന്‍ എക്‌സ്‌പ്രസ് തുണയ്‌ക്കും. ലിക്വിഡ് ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിക്കണമെന്ന് മധ്യപ്രദേശ്, മഹാരാഷ്‌ട്ര സര്‍ക്കാരുകള്‍ റെയില്‍വേയോട് അഭ്യര്‍ഥിച്ചിരുന്നു. ഓക്‌സിജന്‍ വാഹകരാകുന്നതിനു പുറമേ ഐസൊലേഷന്‍ ബെഡ്‌ഡുകളും ട്രെയിനുകളില്‍ സജ്‌ജമാക്കിയതായി മന്ത്രി പറഞ്ഞു.
Post Your Comments