Latest NewsCricketNewsSports

ധോണിയും സഞ്ജുവും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം

രാത്രി 7.30ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം

മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 7.30ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. മഹേന്ദ്ര സിംഗ് ധോണിയും മലയാളി താരം സഞ്ജു സാംസണും മുഖാമുഖം എത്തുന്നുവെന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.

Also Read: വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ ലീഗ് വരുന്നു; കടുത്ത എതിർപ്പുമായി ഫിഫയും യുവേഫയും

ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ ജയവുമായണ് ഇരു ടീമുകളും കളിത്തിലിറങ്ങുന്നത്. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെയും ചെന്നൈ സൂപ്പർ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെയും പരാജയപ്പെടുത്തിയിരുന്നു. വിജയങ്ങൾ നൽകുന്ന ആത്മവിശ്വാസവുമായി ഇരു ടീമുകളും കച്ചകെട്ടുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.

ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഫോമിലേയ്ക്ക് ഉയരുന്നതാണ് ചെന്നൈയ്ക്ക് പ്രതീക്ഷ നൽകുന്നത്. ഡുപ്ലസിയും മൊയീൻ അലിയും സുരേഷ് റെയ്‌നയും ഫോമിലാണ്. ദീപക് ചഹറും സാം കറനും ജഡേജയും ബ്രാവോയും നേതൃത്വം നൽകുന്ന ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. മറുഭാഗത്ത് ഡേവിഡ് മില്ലറിലും ജോസ് ബട്‌ലറിലും സഞ്ജു സാംസണിലുമാണ് റോയൽസിന്റെ പ്രതീക്ഷ. ആർച്ചറും മോറിസും ഉൾപ്പെടുന്ന ബൗളിംഗ് നിരയും ഏത് ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button