മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് വിജയം. 189 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ. 200-ാം മത്സരത്തിൽ ചെന്നൈയെ നയിച്ച ധോണിയ്ക്ക് വിജയം ഇരട്ടി മധുരമായി മാറി.
Also Read: ഓൺലൈനിൽ പച്ചക്കറിയും പഴവർഗങ്ങളും ഓർഡർ ചെയ്തു; കിട്ടിയ സാധനം കണ്ട് വീട്ടുടമ ഞെട്ടി
35 പന്തിൽ 49 റൺസ് നേടിയ ഓപ്പണർ ജോസ് ബട്ലറിന് മാത്രമെ രാജസ്ഥാൻ നിരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. ഏവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മലയാളി താരം സഞ്ജു സാംസൺ (1) നിരാശപ്പെടുത്തി. മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ 2 റൺസുമായി മടങ്ങിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. 17 പന്തിൽ 24 റൺസുമായി ജയദേവ് ഉനദ്കട് വാലറ്റത്ത് പൊരുതി നോക്കിയെങ്കെലും ഫലമുണ്ടായില്ല.
ചെന്നൈയ്ക്ക് വേണ്ടി മൊയീൻ അലി 3 ഓവറിൽ 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. സാം കറൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റും ശാർദ്ദൂൽ ഠാക്കൂർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഒരോ വിക്കറ്റ് വീതവും വീതിച്ചെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ആർസിബിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. 3 കളികളിൽ 1 ജയവും 2 തോൽവികളുമായി രാജസ്ഥാൻ ആറാം സ്ഥാനത്താണ്.
Post Your Comments