തിരുവനന്തപുരം : ശ്രീചിത്രയിൽ രോഗികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയ ശസ്ത്രക്രിയകൾ നിലച്ചു. ശസ്ത്രക്രിയകൾക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് കൂടാതെ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം.
Post Your Comments