Latest NewsKeralaNews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുഷ് വിഭാഗങ്ങളും. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

Read Also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും

ആയുഷ് മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ യോഗത്തിൽ തീരുമാനമായി. കോവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുർവേദ ചികിത്സ ആയുഷ് വകുപ്പ് മുഖേന നൽകുന്നതാണ്. ആയുർവേദ വകുപ്പ് മുഖാന്തരം സ്വാസ്ഥ്യം, സുഖായുഷ്യം, ക്വാറന്റെയ്‌നിലുള്ളവർക്ക് അമൃതം, കോവിഡാനന്തര ചികിത്സാ പദ്ധതിയായ പുനർജനി, ഭേഷജം പദ്ധതികൾ എന്നിവ സർക്കാർ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി നടപ്പിലാക്കി വരുന്നുണ്ട്.

കേരളത്തിലെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ നിന്നും മറ്റ് സർക്കാർ ആയുർവേദ ആശുപത്രികളിൽ നിന്നും കോവിഡ് മുക്തർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സ്‌പെഷ്യാലിറ്റി ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങളിൽ നിന്നും ഹോമിയോ പ്രതിരോധ ഔഷധങ്ങളും കോവിഡ് മുക്തർക്കുള്ള മരുന്നുകളും ലഭ്യമാണ്.

Read Also: കോവിഡ് പ്രതിരോധം: സമൂഹ വ്യാപനം തടയുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

ആയുഷ് വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധത്തിന് സേവ ക്യാമ്പെയ്ൻ നടത്തുവാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button