കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളായ ഡോക്ടര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ജറി, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും കോവിഡ് പരിശോധന നടത്തി. കൂടുതല്‍ ഫലം വരാനുള്ളതുകൊണ്ട് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴിച്ച് മറ്റെല്ലാം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
Read Also : ധോണിയും സഞ്ജുവും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം
ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ആശുപത്രികളില്‍ നിന്ന് വരുന്ന രോഗികളെ കൃത്യമായ പരിശോധനയ്ക്ക് ശേഷമെ ആശുപത്രിയില്‍ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Post Your Comments