NattuvarthaLatest NewsKeralaNews

മന്ത്രി ജി. സുധാകരനെതിരായ പരാതി; ഒത്തുതീർപ്പിന് ശ്രമം, അനുനയവുമായി ജില്ലാ നേതൃത്വം

മന്ത്രി ജി. സുധാകരനെതിരായ പരാതി ഒത്തുതീർപ്പാക്കാൻ അനുനയനീക്കവുമായി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുരോഗമിക്കുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയും ഭർത്താവും പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ പ്രശ്നം ഒത്തുതീർക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം.

അതേസമയം പരാതിക്കാരിയുടെയും, മന്ത്രിയുടെ മുൻ പേഴ്സണ‌ൽ സ്റ്റാഫ് അംഗമായ ഭർത്താവിന്റേയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയിൽ പറഞ്ഞ കാര്യങ്ങൾ യുവതി പൊലീസിനോടും ആവർത്തിച്ചു.

മന്ത്രി സുധാകരന്റെയുടെ രൂക്ഷമായ പ്രതികരണങ്ങളാണ് വിഷയം ഗൗരവതാരം ആക്കിയത്. ജി. സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയി‌ൽ തുടർനടപടിക്കായി അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button