COVID 19KeralaLatest NewsIndia

ഇൻഡോറിൽ പാസ്റ്റര്‍ എ.ജെ. സാമുവലിന്‍റെ കുടുംബത്തില്‍ മൂന്നുപേര്‍ പത്തുദിവസത്തിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

സോഫ്​റ്റ്​വെയര്‍ എഞ്ചിനീയറായ ജോണ്‍സണിന്​ മാര്‍ച്ച്‌​ അവസാനവാരം നേരിയ പനിയോടെയായിരുന്നു തുടക്കം

ഇന്ദോര്‍ (മധ്യപ്രദേശ്​): ഇൻഡോറിലെ പാസ്റ്റര്‍ എ.ജെ. സാമുവലിന്‍റെ കുടുംബത്തില്‍ ഞായറാഴ്ച നടന്നത്​ പത്തു ദിവസത്തിനിടെ മൂന്നാമത്​ ശവസംസ്​കാരമായിരുന്നു. കോവിഡ്​-19 ബാധിച്ച്‌​ ആ മലയാളി കുടുംബത്തിലെ മൂന്നുപേരാണ്​ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത്​. പാസ്റ്റര്‍ എ.ജെ. സാമുവല്‍ (86), ഭാര്യ കുഞ്ഞമ്മ സാമുവല്‍ (83), മകന്‍ ജോണ്‍സല്‍ സാമുവല്‍ (61) എന്നിവരാണ്​ മഹാമാരിയില്‍ അപ്രതീക്ഷിതമായി മരണത്തിന്​ കീഴടങ്ങിയവര്‍.

കുടുംബത്തില്‍ ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടത്​ ജോണ്‍സണ്‍ സാമുവലിനായിരുന്നു. സോഫ്​റ്റ്​വെയര്‍ എഞ്ചിനീയറായ ജോണ്‍സണിന്​ മാര്‍ച്ച്‌​ അവസാനവാരം നേരിയ പനിയോടെയായിരുന്നു തുടക്കം. സാധാരണ ജലദോഷത്തിനപ്പുറമൊന്നും അപ്പോള്‍ കരുതിയിരുന്നില്ല. ഡോക്​ടറെ കണ്ട്​ മരുന്നുകഴിച്ചെങ്കിലും മാറിയില്ല. തുടര്‍ന്ന്​ ഏപ്രില്‍ ഒന്നിന്​ അദ്ദേഹവും കുടുംബവും കോവിഡ്​ ടെസ്റ്റ്​ നടത്തിയപ്പോള്‍ ഫലം പൊസിറ്റീവായിരുന്നു.

വന്ദന നഗര്‍ പെന്തക്കോസ്​ത്​ ചര്‍ച്ചിലെ പാസ്റ്ററായ സാമുവലിനും കുഞ്ഞമ്മക്കും ജോണ്‍സണും പുറമെ ജോണ്‍സന്‍റെ ഭാര്യ ഷോബിയും (56) മകന്‍ ഫില്‍മോന്‍ ജോണ്‍സണും (24) കോവിഡ്​ ടെസ്റ്റിന്​ വിധേയരായിരുന്നു. മെഡിക്കല്‍ സ്റ്റാഫായ ഫില്‍മോന്‍ കഴിഞ്ഞ വര്‍ഷം കോവിഡ്​ ബാധിതനായിരുന്നു. പിന്നീട്​ ഇയാള്‍ വാക്​സിന്‍ എടുക്കുകയും ചെയ്​തു. പരിശോധനയില്‍ ഫില്‍മോന്‍ മാത്രമാണ്​ നെഗറ്റീവായത്​.

 

‘ഓരോരുത്തരെയായി ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചുകൊണ്ടിരുന്നു. കുഞ്ഞമ്മ വളരെ മനക്കരുത്തുള്ള സ്​ത്രീയായിരുന്നു. തന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും ആശുപത്രിയില്‍നിന്ന്​ വീട്ടിലേക്ക്​ മടങ്ങണമെന്നും ഇടക്കിടെ അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’- ജോണ്‍സന്‍റെ ഭാര്യാസഹോദരന്‍ ടൈറ്റസ്​ സാമുവല്‍ ‘ഇന്ത്യന്‍ എക്​സ്​പ്രസി’നോട്​ പറഞ്ഞു. ജോണ്‍സന്‍റെ ഭാര്യ ഷോബി വീട്ടില്‍ ഐസൊലേഷനിലായിരുന്നു. 13 ദിവസത്തിനുശേഷമാണ്​ അവര്‍ നെഗറ്റീവായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button