Latest NewsNewsIndiaCrime

പ്രണയച്ചതി: മൂന്ന് പെണ്‍കുട്ടികള്‍ ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, രണ്ടുപേര്‍ മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേര് മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. സെഹോര്‍ ജില്ലയിലെ ആഷ്ത ടൗണിലുള്ള സ്കൂളില്‍ പഠിക്കുന്ന പതിനാറ് വയസുള്ള കുട്ടികളാണ് ജീവനൊടുക്കിയത്. ഇവരിൽ ഒരാൾ ഇന്‍‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ ഏതാനും ദിവസങ്ങളായി ഫോണ്‍ അറ്റന്റ് ചെയ്യാത്തതിനെ തുടർന്ന് ഇയാളെ കാണാനായിട്ടാണ് പെൺകുട്ടി കൂട്ടുകാരികളുടെ കൂടെ ഇൻഡോറിൽ എത്തിയത്.

കാമുകന്‍ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അവിടെത്തന്നെ മരിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇന്‍ഡോറിലെ ഭവര്‍കുവാനിലെ പ്ര പാർക്കിൽ മൂവരും ‘കാമുക’ന് വേണ്ടി കാത്തിരുന്നു. എന്നാൽ, യുവാവ് എത്തിയില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചു. ഉറ്റസുഹൃത്തുക്കളായ മറ്റ് രണ്ട് കുട്ടികളും അതേ വിഷത്തിന്റെ ബാക്കി കഴിക്കുകയായിരുന്നു. അവശനിലയിലായ മൂന്നുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഇന്‍‍ഡോറിലേക്ക് തിരിക്കുംമുന്‍പ് ആഷ്ത ടൗണില്‍ നിന്നുതന്നെയാണ് ഇവര്‍ വിഷം വാങ്ങിയത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി നല്‍കിയ പ്രാഥമികവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനെതിരെ കേസെടുക്കും. ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button