കോഴിക്കോട്: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. തൂണേരി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ പുറമേരി വിലാതപുരം സ്വദേശി രയരോത്ത് താഴെക്കുനി ആർകെ രജീഷാണ് (40) ദാരുണമായി മരിച്ചിരിക്കുന്നത്. ശനിയാഴ്ച തൂണേരി പട്ടാണിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
അറ്റകുറ്റപ്പണിക്കിടെ എൽടി ലൈൻ ശരീരത്തിലേക്ക് പൊട്ടിവീണു ഷോക്കേൽക്കുകയായിരുന്നു ഉണ്ടായത്. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു ഉണ്ടായത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുകയുണ്ടായി.
പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: അനുപമ. മക്കൾ: അഷ്വിൻ, ആൽവിൻ. സഹോദരങ്ങൾ: സുരേഷ് ബാബു, രാജലക്ഷ്മി, പുഷ്പലത, സാവിത്രി, ജമുന, ജിഷ, ഷൈജി.
Post Your Comments