Latest NewsNewsInternationalCrime

മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഭര്‍ത്താവ് എറിക് ഡെന്റണ്‍ സ്ഥിരം മദ്യപാനിയാണെന്ന് പറഞ്ഞ യുവതി കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണവും വെളിപ്പെടുത്തി

കാലിഫോര്‍ണിയ: ജീവന് തുല്യം സ്നേഹിച്ച മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കാലിഫോര്‍ണിയക്കാരി ലിലിയാന കാറിലോ എന്ന മുപ്പതുകാരിയാണ് മൂന്നുവയസും രണ്ടുവയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.

തന്റെ കുട്ടികളുടെ അച്ഛന്‍ മോശം സ്വഭാവത്തിനുടമയാണെന്നും ജീവിച്ചിരുന്നാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ അയാളുടെ പീഡനത്തിന് ഇരയാകേണ്ടി വരും എന്നതിനാലാണ് കൊലപ്പെടുത്തിയെന്നാണ് ലിലിയാനയുടെ വെളിപ്പെടുത്തല്‍.

read also:ആർടിപിസിആർ പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളത്തിലെത്തുന്നവർക്കായുള്ള മാർഗനിർദ്ദേശങ്ങൾ

കഴിഞ്ഞയാഴ്ചയാണ് അപ്പാര്‍ട്ടുമെന്റിന് സമീപത്തുനിന്ന് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് വ്യക്തമായതോടെ ലിലിയാനയെ അറസ്റ്റു ചെയ്തു. ഭര്‍ത്താവ് എറിക് ഡെന്റണ്‍ സ്ഥിരം മദ്യപാനിയാണെന്ന് പറഞ്ഞ യുവതി കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണവും വെളിപ്പെടുത്തി. ‘മക്കളോട് ഒരിക്കലും അടങ്ങാത്ത സ്നേഹമായിരുന്നു എനിക്ക്. അതുകൊണ്ടാണ് അവരെ കൊല്ലാന്‍ തീരുമാനിച്ചത്. ഞാന്‍ ഏറെ സ്നേഹിക്കുന്ന കുട്ടികള്‍ ജീവിച്ചിരുന്നാല്‍ അക്കാലമത്രയും അവര്‍ പിതാവിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. അതിനാലാണ് ഞാന്‍ അത്തരത്തിലൊരു തീരുമാനമെടുത്തത്.ഞാന്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരും. ജീവിച്ചിരുന്നെങ്കില്‍ എന്റെ മക്കള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കാള്‍ ഏറെ താഴെയായിരിക്കും ജയിലില്‍ ഞാന്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍’- ലിലിയാന പറയുന്നു.

മക്കളെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്യാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അതിനുമുമ്ബ് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നും ലിലിയാന കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button