കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് ജില്ലാഭരണകൂടം. ഞായറാഴ്ചകളില്‍ ജില്ലയില്‍ ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികള്‍ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്‌സീന്‍ വിതരണത്തിനും ജില്ല പൂര്‍ണ സജ്ജമാണെന്ന് ജില്ലാകളക്ടര്‍ സാംബശിവ റാവു പറഞ്ഞു.
Read Also : കോവിഡ് വ്യാപനം; തൃശൂര്‍ പൂരം നിര്‍ത്തിവെക്കണമെന്ന് എന്‍.എസ് മാധവന്‍
ലോക്ക് ഡൗണിനോളം കടുപ്പമില്ലെങ്കിലും ഒരു പാതി ലോക്ക് ഡൗണിനോളം ശക്തമായ നിയന്ത്രണങ്ങളാവും ഇനിയുള്ള ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലയിലുണ്ടാവുക. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ആരോഗ്യമേഖലയില്‍പ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ബീച്ച്,പാര്‍ക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.
Post Your Comments