കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനു മോഹന്‍ പൊലീസിന് പിടികൊടുക്കാതെ കാട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് സൂചന. ഇയാള്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്നാണ് സംശയിക്കുന്നത്. അന്വേഷണത്തിനായി വനംവകുപ്പ് അധികൃതരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വനമേഖലയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.
Read Also : സനു മോഹനെ കുറിച്ച് കൂടുതല്‍ ദുരൂഹത, മൂകാംബികയില്‍ നിന്ന് ഗോവയിലേയ്ക്ക് കടന്നതായി സംശയം
ടൂറിസ്റ്റ് ഹോമില്‍ നിന്ന മുങ്ങിയശേഷം സനു മോഹന്‍ കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു സ്വകാര്യ ബസില്‍ കയറി വനമേഖലയില്‍ ഇറങ്ങിയതായാണ് പൊലീസിന് വിവരം ലഭിച്ചത്.
സനു മോഹന്റെ ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരാണ് ഇതു സംബന്ധിച്ചു പൊലീസിനു വിവരം നല്‍കിയത്. ഒരു ചെറിയ ബാഗും ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതേതുടര്‍ന്നാണ് വനമേഖലയില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. ഇയാള്‍ ഇവിടെ നിന്ന് ഗോവയിലേക്ക് കടന്നു എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം, മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ ഒരു ടൂറിസ്റ്റ് ഹോമില്‍ ആറുദിവസം ഇയാള്‍ തങ്ങിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 10നാണ് ഇയാള്‍ ഇവിടെ മുറിയെടുത്തത്. 16 ന് രാവിലെ മുറിവാടകയായ 5,700രൂപ നല്‍കാതെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് ടൂറിസ്റ്റ്‌ഹോം ജീവനക്കാര്‍ പറയുന്നത്. മുറിയെടുക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡായി ആധാറാണ് നല്‍കിയിരുന്നത്. എങ്കിലും ഇയാള്‍ ആരാണെന്ന് ജീവനക്കാര്‍ക്ക് വ്യക്തമായില്ല. എന്നാല്‍ വാടക നല്‍കാതെ മുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസ് തിരയുന്ന സനുമോഹനാണെന്ന് വ്യക്തമായത്. ഉടന്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments