NattuvarthaLatest NewsNews

പാലക്കാട് ഇന്ന് ആയിരത്തിനുമുകളിൽ കോവിഡ് രോഗികൾ

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 512 പേര്‍, ഉറവിടം അറിയാതെ കോവിഡ് രോഗം ബാധിച്ച 542 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 21 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.172 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5382 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കണ്ണൂർ,വയനാട് ജില്ലകളിലും 2 പേർ വീതം കൊല്ലം, കോട്ടയം ജില്ലകളിലും 4 പേർ വീതം ആലപ്പുഴ, ഇടുക്കി, കാസർഗോഡ് ജില്ലകളിലും 7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 29 പേർ എറണാകുളം ജില്ലയിലും 55 പേർ മലപ്പുറം ജില്ലയിലും 61 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button