NattuvarthaLatest NewsNews

കോഴിക്കോട് കോവിഡ് ഭീതി ഉയരുന്നു; ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2560 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2513 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11, 712 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 564 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13, 130 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 9717 പേരാണ്. മറ്റു ജില്ലകളില്‍ 52 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. പുതുതായി വന്ന 3128 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30161 പേര്‍ കോവിഡ് നിരീക്ഷണത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button