Latest NewsKeralaNews

സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളത്, ചെറുപ്പക്കാര്‍ക്ക് കരുതല്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനേഴും കടന്നതോടെ രോഗവ്യാപനം കേരളത്തില്‍ ശക്തമായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരണനിരക്ക് 0.4 ആയി കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഭീതിവേണ്ടെന്നു ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. എന്നാല്‍, വ്യാപനം പിടിച്ചുകെട്ടാന്‍ കൊവിഡ് മുന്‍കരുതലും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.

Read Also : കൊറോണ വൈറസ് പ്രതിരോധ മരുന്നിന്റെ വില കുറച്ച് കേന്ദ്രം , വില കുറച്ചത് സാധാരണക്കാരെ ലക്ഷ്യമിട്ട്

കൊവിഡ് ബാധയുടെ ഒന്നാം ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് പ്രതിദിന രോഗികളുടെ എണ്ണം 11735ല്‍ എത്തിയശേഷം ക്രമേണ കുറഞ്ഞുവരികയായിരുന്നു.അതാണ് രണ്ടാംഘട്ട വരവില്‍ ഇന്നലെ 13835 ആയത്. രണ്ടു ദിവസമായി നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം മുഴുവന്‍ പുറത്തു വരുമ്പോള്‍ സംഖ്യ കുത്തനെ ഉയരാം.

ജനിതക മാറ്റം വന്ന വൈറസ് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ത്തിയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ജനുവരി നാലിനാണ് ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം കേരളത്തില്‍ തിരിച്ചറിഞ്ഞത്. മാര്‍ച്ച് 24 ആയപ്പോഴേക്കും പലരിലും ഈ വൈറസ് കണ്ടു. കടുത്ത നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല്‍ വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തേതെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. പുതിയ സ്വഭാവം കൈവരിച്ച് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതാണ് വൈറസിലുണ്ടാകുന്ന ജനിതക മാറ്റം. പുതിയ രീതിയിലാകുന്ന വൈറസുകള്‍ക്ക് സംഹാരശേഷി കൂടുതലാണ്. ഈ മാറ്റത്തെ സ്‌ട്രെയിന്‍ എന്ന് വിശേഷിപ്പിക്കും. യു.കെയിലും സൗത്ത് ആഫ്രിക്കയിലും പുതിയ സ്‌ട്രെയിനുകളുണ്ടായി. ഇന്ത്യയില്‍ പുതിയ സ്‌ട്രെയിന്‍ ഉണ്ടായില്ലെങ്കിലും അതിനോട് അടുത്തു വരുന്ന ഇരട്ടശക്തിയുള്ള വൈറസുകളുണ്ടായി. അതാണ് ഇപ്പോള്‍ കാണുന്നത്.

ലക്ഷണം

തലവേദന, വയറിളക്കം, ശരീരവേദന, ക്ഷീണം, ഛര്‍ദ്ദി, കേള്‍വിക്കുറവ്, 101 ഡിഗ്രി പനി, മൂന്നാം ദിവസം ചുമ.

ആഹാരം

കഴിവതും വീടുകളിലെ ആഹാരം കഴിക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

മൂന്നു മാസംവരെ

രണ്ടാം വൈറസ് പിടിപെട്ടാല്‍ മൂന്നുമാസം വരെ നീണ്ടു നില്‍ക്കാം. വാക്‌സിന്‍ എടുത്താല്‍ ഇതിന്റെ തീവ്രത കുറയ്ക്കാനാകും.

വാക്‌സിനേഷന്‍ വ്യാപകമാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കഴിഞ്ഞു. കൂടുതല്‍ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാനും നടപടി തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button