Latest NewsKeralaNews

സി.പി.എമ്മിന്റെ ഉരുക്കുകോട്ടകള്‍ ഉലയുമോ ? തുടര്‍ ഭരണം സ്വപ്‌നം കാണുമ്പോഴും സഖാക്കള്‍ക്ക് ഉള്ളില്‍ ഭയം

തിരുവനന്തപുരം: തുടര്‍ഭരണം എന്ന ലക്ഷ്യം സാദ്ധ്യമാണെങ്കിലും സിറ്റിംഗ് സീറ്റുകള്‍ പലതും കൈവിടുമോ എന്ന കനത്ത ആശങ്കയില്‍ സി.പി.എം. ഇതില്‍ പലതും ഉറച്ച കോട്ടകളാണെന്നതാണ് ഏറെ പ്രാധാന്യം. യു.ഡി.എഫ് – ബി.ജെ.പി നീക്കുപോക്ക് ശക്തമായതാണ് ഇത്തരമൊരു ആശങ്കയിലേക്ക് എത്തിച്ചതെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. വോട്ടുകച്ചവടത്തിനൊപ്പം പട്ടികവര്‍ഗവിഭാഗങ്ങളിലടക്കം തെറ്റിദ്ധാരണയുണ്ടാക്കി വോട്ട് തങ്ങള്‍ക്കനുകൂലമാക്കാനും യു.ഡി.എഫ് വ്യാപക ശ്രമം നടത്തി എന്നും സി.പി.എം ആരോപിക്കുന്നു.

Read Also : നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് സി.പി.എം

നെന്മാറ, നിലമ്പൂര്‍, അടൂര്‍, തൃപ്പൂണിത്തുറ തുടങ്ങിയ സുപ്രധാന സിറ്റിംഗ് സീറ്റുകള്‍ വലത്തോട്ട് ചാഞ്ഞേക്കും എന്ന് സി.പി.എം കണക്കുകൂട്ടുന്നുണ്ട്. ഇതില്‍ നെന്മാറ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയെന്ന് വിശേഷണമുള്ള മണ്ഡലമാണ്. ഇവിടെ വിജയം കൈവിട്ടുപോകില്ലെങ്കിലും നാമമാത്രമായ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഉപതിരഞ്ഞെടുപ്പിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്ത അടൂരില്‍ യു.ഡി.എഫ് ജാതിയുടെ പേരില്‍ വോട്ട് മറിച്ചെന്നാണ് സി.പി.എമ്മിന്റെ മറ്റൊരു ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button