COVID 19KeralaLatest NewsNews

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം ബാധിച്ചത് 2,560 പേർക്ക്

സമ്പർക്കം വഴി 2,513 പേർക്കാണ് രോഗം ബാധിച്ചത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 2,560 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ കൂട്ട പരിശോധനയുടെ ഭാഗമായാണ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്.

Also Read: ആർടിപിസിആർ പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളത്തിലെത്തുന്നവർക്കായുള്ള മാർഗനിർദ്ദേശങ്ങൾ

വിദേശത്ത് നിന്ന് എത്തിയ രണ്ട് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ രണ്ട് പേരും കോവിഡ് പോസിറ്റീവായി. 43 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 2,513 പേർക്കാണ് രോഗം ബാധിച്ചത്. 11,712 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 564 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

22.63 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,130 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 9,717 പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്. മറ്റു ജില്ലകളിൽ 52 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. പുതുതായി വന്ന 3,128 പേർ ഉൾപ്പെടെ ജില്ലയിൽ 30,161 പേർ നിരീക്ഷണത്തിലുണ്ട്. 3,68,095 പേർ നിരീക്ഷണം പൂർത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button