വാരണാസി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മിക്ക ആശുപത്രികളിലും ബെഡുകൾ കിട്ടാനില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരണാസിയിലെ ആശുപത്രികളിലും അവസ്ഥ മറിച്ചല്ല. ഇവിടെ ചികിത്സാ സൗകര്യങ്ങളില്ലെന്ന് പരാതികൾ ഉയർന്നതോടെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി.
ജനങ്ങളുടെ പരാതി വിവേകപൂർവ്വം കേൾക്കുകയും പരിഹരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി വാരണാസിയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കുകയും കൃത്യമായ പരിഹാരം നടത്തുകയും വേണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തിയതുപോലെ അതേ തത്വങ്ങള്‍ ഉപയോഗിച്ച് വേഗതയിലും ഏകോപനത്തോടെയും ഇത് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ നൽകുക എന്നിവ മാത്രമാണ് ഏക മാർഗം. കോവിഡ് രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments