ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോവിഡ് പ്രതിരോധ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിലാണ് കേന്ദ്രസർക്കാരിനെ മമത വിമർശിച്ചിരിക്കുന്നത്.
മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക് ആണ് എന്നാണ് മമത പറയുന്നത്. രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
Post Your Comments