റിയാദ്: ചരിത്ര നീക്കവുമായി മുന്നേറുകയാണ് സൗദി അറേബ്യ. അറേബ്യന്‍ രാജ്യത്ത് വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കനൊരുങ്ങി ഭരണക്കൂടം. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍ 2030’ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മറ്റ് രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. ന്യുസ് നേഷന്‍ വേള്‍ഡിന്റെ പുറത്തു വിട്ട് റിപ്പോര്‍ട്ട് പ്രകാരം രാമായണവും മഹാഭാരതവും കോഴ്‌സിന്റെ ഭാഗമാണ്. ‘വിഷന്‍ 2030’ പ്രകാരം ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുകയും പ്രദമ ഭാഷയായും പരിഗണിക്കുന്നു. സൗദി അറേബ്യ മുന്നോട്ടുവച്ച ‘വിഷന്‍ 2030’ സിലബസ് സ്വതന്ത്രവും സ്‌നേഹപൂര്‍ണവുമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തതയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തന്റെ മകനു ഒണ്‍ലൈനായി നടത്തിയ സ്‌കൂള്‍ പരീക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മം, മഹാഭാരതം, ധര്‍മ്മം എന്നിവ ഉള്‍പ്പെട്ട പാഠഭാഗങ്ങള്‍ മകന് മനസ്സിലാക്കാന്‍ താന്‍ സഹായിച്ചത് ആസ്വദിച്ചതായും ട്വിറ്റര്‍ ഉപഭോക്താവ് വ്യക്തമാക്കുന്നു. ഭാരത സംസ്‌കാരത്തിനും പൈതൃകത്തിനും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ സ്വീകര്യതയാണ് ഇത് സൂച്ചിപ്പിക്കുന്നത്. ആ സംസ്കാരത്തെ ലോകം മുഴുവൻ അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments