KeralaLatest NewsNews

ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവം; കേസിൽ നാലു പേരെ കൂടി പ്രതിചേർത്തു

കതിരൂർ: കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ നാല് പേരെക്കൂടി പോലീസ് പ്രതിചേർത്തു. തെളിവ് നശിപ്പിച്ചതിനും വെടി മരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പോലീസിനെ വിവരം അറിയിക്കാതിരുന്നതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിമാക്കിയിരിക്കുകയാണ്. കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്. സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും സിപിഎം പ്രവർത്തകർ തെളിവുകൾ നശിപ്പിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ സ്ഥലം മഞ്ഞളും വെള്ളവും ചേർത്ത് കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാൽ വിശദ പരിശോധനയിൽ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തിയിരുന്നു.

Read Also: പുതിയ നിയന്ത്രണങ്ങളിൽ ഇളവ് വേണം; സ്ഥിതി തുടർന്നാൽ ബസുകൾ നിർത്തിയിടേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ

പിറ്റേന്ന് നടന്ന ഫോറൻസിക് പരിശോധനയിൽ വിരലിന്റെ ഭാഗങ്ങളും കണ്ടെത്തി. സ്ഫോടന സ്ഥലം വീടിന് മേൽഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനും സിപിഎം പ്രവർത്തകർ ശ്രമിച്ചിരുന്നു. സിപിഎം പ്രവർത്തകനായ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റു പോയത്. ഇയാൾ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്നത് സംബന്ധിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികൾ ഉൾപ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: വാക്‌സിന്‍ ക്ഷാമമുണ്ടെന്ന പിണറായി സര്‍ക്കാറിന്റെ വാദം തെറ്റ്; കൈവശമുള്ളത് 7 ലക്ഷത്തിലധികം വാക്‌സിന്‍‍ ഡോസുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button