Latest NewsNewsIndia

രാജ്യത്തെ കോവിഡ് വ്യാപനം; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രണ്ടാം ഘട്ട കോവിഡ് വ്യാപനം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി എട്ട് മണിയ്ക്കാണ് യോഗം ചേരുക. കേന്ദ്രമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Also Read: ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വിലയിൽ വമ്പൻ കുറവ്; കോവിഡ് പോരാട്ടം മുന്നിൽ നിന്ന് നയിച്ച് കേന്ദ്രസർക്കാർ

രണ്ടാം ഘട്ട കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുന്നത്. നേരത്തെ, കോവിഡ് സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.

യോഗത്തിൽ ഓരോ മേഖലയിലെയും സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. ഇതിന് പുറമേ വാക്‌സിനേഷൻ പ്രക്രിയയുടെ പുരോഗതിയും വിവിധ സംസ്ഥാനങ്ങളിലെ ഓക്‌സിജൻ ലഭ്യതയുടെ ആവശ്യകതയും അദ്ദേഹം അവലോകനം ചെയ്‌തേക്കും. പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും പ്രധാനമന്ത്രി നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ 16 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button