ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങളെ കുറിച്ച് രാജ്യത്തെ മുഖ്യമന്ത്രിമാരോട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിനേഷനെ സംബന്ധിച്ചും കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also :സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ ; ഉത്തരവ് പുറത്തിറക്കി
മുമ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം നാം കുറച്ചുകൊണ്ടുവന്നതാണെന്നും വീണ്ടും അതിന് സാധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം വാക്‌സിനില്ലാതെയാണ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി നിരവധി സംസ്ഥാനങ്ങള്‍ രാത്രികാലങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ അദ്ദേഹം പിന്തുണച്ചു.
ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമാണ് രോഗവ്യാപനം വീണ്ടും രൂക്ഷമാകാന്‍ കാരണമായതെന്നും പ്രധാനമന്ത്രി പറയുന്നു. ജനങ്ങളെ രോഗപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതിനായി വന്‍തോതിലുള്ള പ്രചാരണ പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കള്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ അയഞ്ഞ മനോഭാവം കാട്ടിയെന്നും മോദി സൂചിപ്പിച്ചു. രോഗം വ്യാപിക്കുന്നത് തടയാനായി ‘ചെക്ക്, ട്രാക്ക്, ട്രീറ്റ്’ എന്ന മാര്‍ഗമാണ് പിന്തുടരേണ്ടത്.
ഈ രീതി കണ്ടെയിന്‍മെന്റ് സോണുകളിലാണ് കൂടുതലായും ഉപയോഗിക്കേണ്ടത്. വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. യുദ്ധസമാനമായ സാഹചര്യമെന്ന നിലയില്‍ കൊവിഡിനെ നേരിടേണ്ടആവശ്യം ഇപ്പോള്‍ നമുക്കില്ല. വെല്ലുവിളികള്‍ക്കെല്ലാം അപ്പുറത്ത്, കൊവിഡിനെ നേരിടാന്‍ നമുക്കിന്ന് കൂടുതല്‍ വിഭവങ്ങളുണ്ട്. അനുഭവങ്ങളും വാക്‌സിനുമുണ്ട്. പ്രധാനമന്ത്രി പറയുന്നു.
Post Your Comments