കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് 19 വര്‍ധിക്കാന്‍ കാരണം ബിജെപിയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആളുകളെ പുറത്തുനിന്ന് എത്തിക്കുന്നത് വിലക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നദിയ ജില്ലയിലെ ഒരു പരിപാടിയിലാണ് മമത ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് പന്തലുകള്‍ ഒരുക്കുന്നതിന് കോവിഡ് രൂക്ഷമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍നിന്നടക്കം ആളുകളെ കൊണ്ടുവന്നു. ഇത്തരത്തില്‍ പുറത്തുനിന്നുള്ളവരുടെ ഒഴുക്ക് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും മമത പറഞ്ഞു. പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ പ്രചാരണത്തിന് വരുന്നതില്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല. എന്നാല്‍, ഏറ്റവും മോശം കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ റാലികള്‍ക്കായി വേദികളും പന്തലുകളും ഒരുക്കാന്‍ ബിജെപി എന്തിന് കൊണ്ടുവരണം? കോവിഡ് പരിശോധനക്കു ശേഷം പ്രാദേശിക തൊഴിലാളികളെ ഇതിനായി ഏര്‍പ്പെടുത്താവുന്നതാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
Post Your Comments