കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ പുതിയ തന്ത്രവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറി, മുട്ടക്കറി. എല്ലാത്തിനും കൂടി നല്‍കേണ്ടത് അഞ്ചു രൂപ എന്ന പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് മമത ബാനർജി. ‘മാ’ എന്ന പേരിലാണ് തൃണമൂൽ കോൺഗ്രസ് ഭക്ഷണ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്നത്.
നിര്‍ധനര്‍ക്കായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ പ്ളേറ്റൊന്നിന് 15 രൂപ വീതം സബ്സിഡി സര്‍ക്കാര്‍ വഹിക്കും. സ്വയംസഹായ സംഘങ്ങള്‍ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും. സംസ്ഥാനമൊട്ടാകെ ‘മാ’ കിച്ചണുകള്‍ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാടിലാണ് അമ്മ ഊണവഗം എന്ന പേരില്‍ ആദ്യമായി സഹായവിലയില്‍ ഭക്ഷണം വിതരണം ആരംഭിച്ചത്. ഒഡിഷ, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിന്‍തുടര്‍ന്നു. ഗുജറാത്തില്‍ പദ്ധതി ഇടക്കുവെച്ച് നിര്‍ത്തലാക്കിയത് നൂറുകണക്കിനാളുകളെ ദുരിതത്തിലുമാക്കിയിരുന്നു.
Post Your Comments